കൊ​ല്ലം: മു​ഖ​ത്ത​ല ക​ണി​യാം​തോ​ട്ടി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ഖ​ത്ത​ല സ്വ​ദേ​ശി സ​ലീം ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സ​ലീ​മി​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​ത്. കാ​ല്‍ വ​ഴു​തി തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്ന് ര​ണ്ട് ദി​വ​സ​മാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.