തൃ​ശൂ​ര്‍: രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യി​ൽ അ​ക്കാ​ദ​മി​യി​ലെ ഓ​ഫീ​സ​ർ ക​മാ​ൻ​ഡ​ന്‍റ് പ്രേ​മ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്രേ​മ​നെ​തി​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ വി​യ്യൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഈ ​മാ​സം 18നും 22​നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നും അ​തി​ക്ര​മം നേ​രി​ട്ട​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സ​സ്പെ​ന്‍​ഷ​ന് പു​റ​മെ പ്രേ​മ​നെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​കും.