കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ആ​ല​പ്പു​ഴ​യി​ൽ എ​ട്ട് ക്യാ​ന്പു​ക​ളും കോ​ട്ട​യ​ത്ത് ആ​റ് ക്യാ​ന്പു​ക​ളു​മാ​ണ് ഇ​ന്ന് തു​റ​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ ആ​റും കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലാ​യി ഓ​രോ ക്യാ​മ്പ് വീ​ത​വു​മാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​കെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 17 ആ​യി. 354 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 950 പേ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

കോ​ട്ട​യ​ത്ത് 103 കു​ടും​ബ​ങ്ങ​ളി​ലെ 398 പേ​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. കോ​ട്ട​യ​ത്തും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 17 ആ​യി. ചൊ​വ്വാ​ഴ്ച 11 ക്യാ​മ്പു​ക​ൾ തു​റ​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച ആ​റെ​ണ്ണം കൂ​ടി ആ​രം​ഭി​ച്ചു.

കോ​ട്ട​യം താ​ലൂ​ക്ക് 12, മീ​ന​ച്ചി​ൽ നാ​ല്, വൈ​ക്കം ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം.

156 പു​രു​ഷ​ൻ​മാ​രും 152 സ്ത്രീ​ക​ളും 90 കു​ട്ടി​ക​ളും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്നു. ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യ​ട​ക്കം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.