കോ​ഴി​ക്കോ​ട്‌: മ​ല​ബാ​റി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. നി​ർ​മാ​ണ​ക്ക​രാ​റി​നാ​യി ടെ​ൻ​ഡ​ർ ന​ൽ​കി​യ 13 ക​മ്പ​നി​ക​ളു​ടെ യോ​ഗ്യ​താ പ​രി​ശോ​ധ​ന ഒ​രാ​ഴ്‌​ച​യ്ക്ക​കം പൂ​ർ​ത്തി​യാ​കും.

ഇ​തി​നു പി​ന്നാ​ലെ ടെ​ൻ​ഡ​റു​ക​ൾ തു​റ​ക്കു​മെ​ന്ന്‌ കൊ​ങ്ക​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു. 8.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഇ​ര​ട്ട​ത്തു​ര​ങ്കം രാ​ജ്യ​ത്തെ നീ​ളം​കൂ​ടി​യ മൂ​ന്നാ​മ​ത്തെ പാ​ത​യാ​കും. 10 മീ​റ്റ​ർ വീ​ത​മു​ള്ള നാ​ലു​വ​രി​യാ​യാ​ണു പാ​ത. 300 മീ​റ്റ​ർ ഇ​ട​വി​ട്ട്‌ ക്രോ​സ്‌​വേ​ക​ളു​ണ്ടാ​വും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഗ​താ​ഗ​തം നി​ല​യ്‌​ക്കാ​തി​രി​ക്കാ​നാ​ണി​ത്‌.

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ൽ മ​റി​പ്പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച് വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ള്ളാ​ടി മീ​നാ​ക്ഷി ബ്രി​ഡ്ജി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് പാ​ത. മ​റി​പ്പു​ഴ​യി​ൽ നി​ർ​മി​ക്കു​ന്ന വ​ലി​യ പാ​ലം അ​വ​സാ​നി​ക്കു​ന്നി​ട​ത്തു​നി​ന്നാ​ണ് തു​ര​ങ്കം ആ​രം​ഭി​ക്കു​ക.

കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ൽ 45 പേ​രു​ടെ 10.25 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്‌. ഇ​തി​ൽ 42 പേ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യാ​ണു പൂ​ർ​ത്തി​യാ​യ​ത്‌. മൂ​ന്നു ഭൂ​വു​ട​മ​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ചാ​ണു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്‌. ഇ​തി​ൽ ര​ണ്ടു​പേ​ർ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശേ​ഷി​ക്കു​ന്ന ര​ണ്ടു​കേ​സു​ക​ളും പ​രി​ഹ​രി​ക്കാ​നാ​യേ​ക്കും. വ​യ​നാ​ട്‌ ജി​ല്ല​യി​ൽ ഭൂ​മി​യു​ടെ വി​ല നി​ർ​ണ​യി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. 11 ഭൂ​വു​ട​മ​ക​ളു​ടെ ആ​ധാ​രം റ​വ​ന്യു വ​കു​പ്പി​നു കൈ​മാ​റു​ന്ന ന​ട​പ​ടി​യാ​ണ് ശേ​ഷി​ക്കു​ന്ന​ത്‌.