മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം മ​ണി​മ​ല​യാ​റ്റി​ൽ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​തം. ക​ള​പ്പു​ര​ക്ക​ൽ തി​ല​ക​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സ്കൂ​ബ ടീ​മി​നെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​സ് വേ ​പാ​ലം മു​ത​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

കോ​ട്ട​യ​ത്തു നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​വും തെ​ര​ച്ചി​ലി​ന് എ​ത്തി​യി​രു​ന്നു. ഇ​ത് കൂ​ടാ​തെ ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ന്മ​ക്കൂ​ട്ടം റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ഉ​ച്ച​യോ​ടെ മ​ണി​മ​ല​യാ​റ്റി​ൽ തെ​ര​ച്ചി​ലി​നെ​ത്തി.

പെ​രു​വ​ന്താ​നം പോ​ലീ​സും കൊ​ക്ക​യ​ർ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ന് മ​ഴ കു​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് നേ​രി​യ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.