കോ​ഴി​ക്കോ​ട്: ഡ​ല്‍​ഹി​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ടു​ത്ത ചൂ​ടി​ല്‍ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ഉ​ത്തം​ന​ഗ​ർ ഹ​സ്ത്‌​സാ​ലി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ​ സ്വ​ദേ​ശി കെ. ​ബി​നേ​ഷ് (50) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി പോ​ലീ​സി​ൽ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ്. വ​സീ​റാ​ബാ​ദ് പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ബി​നേ​ഷി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

പ​രി​ശീ​ല​ന​ത്തി​നു​ള്ള 1,400 അം​ഗ പോ​ലീ​സ് സം​ഘ​ത്തി​ൽ ബി​നേ​ഷ് ഉ​ൾ​പ്പെ​ടെ 12 മ​ല​യാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ചൂ​ടേ​റ്റു ത​ള​ർ​ന്നു ത​ല​ക​റ​ങ്ങി വീ​ണ ബി​നേ​ഷി​നെ ആ​ദ്യം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​ശ്ചിം​വി​ഹാ​ർ ബാ​ലാ​ജി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ വ​ച്ച് ഇ​ന്ന​ലെ​രാ​ത്രി​യാ​യി​രു​ന്നു​ മ​ര​ണം. മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും.

ക​ന​ത്ത ചൂ​ടു കാ​ര​ണം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യെ​ത്തി.