തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സാ​മൂ​ഹ്യ സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. ഡി​​​സം​​​ബ​​​ർ മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​യാ​​ണു 29 മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​യ്യു​​ക. ഇ​തി​നാ​യി 900 കോ​ടി രൂ​പ ക​ഴി​ഞ്ഞാ​ഴ്ച ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നു.

48.7 ല​ക്ഷം പേ​ര്‍​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ​പെ​ന്‍​ഷ​നും 5.9 ല​ക്ഷം​പേ​ര്‍​ക്ക് ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പെ​ന്‍​ഷ​നു​മാ​യി 1,600 രൂ​പ​വീ​തം ല​ഭി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍​ക്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യും വീ​ട്ടി​ല്‍ പെ​ന്‍​ഷ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​ർ വഴിയും പെ​ന്‍​ഷ​ന്‍ എ​ത്തി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ര​ണ്ടു​മാ​സ​ത്തെ കു​ടി​ശി​ക തീ​ര്‍​ത്തി​രു​ന്നു. നി​ല​വി​ല്‍ മേ​യ് മാ​സ​ത്തേ​ത് ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​മാ​സ​ത്തെ കു​ടി​ശി​ക​യാ​ണു​ള്ള​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ സം​സ്ഥാ​നം ക​ട​ന്ന് പോ​കു​ന്ന​തി​നാ​ലാ​ണ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം വൈ​കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.