ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം ന​രേ​ന്ദ്ര മോ​ദി ക​ന്യാ​കു​മാ​രി​യി​ല്‍ ധ്യാ​ന​മി​രി​ക്കും. വി​വേ​കാ​നന​ന്ദ പാ​റ​യി​ല്‍ ഒ​രുദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ധ്യാ​ന​മാ​ണ് അ​ദ്ദേ​ഹം അ​നു​ഷ്ഠി​ക്കു​ക. ഈ ​മാ​സം 30ന് ​ക​ന്യാ​കു​മാ​രി​യി​ല്‍ എ​ത്തു​ന്ന മോ​ദി 31ന് ​വി​വേ​കാ​ന​ന്ദ റോ​ക്ക് സ്മാ​ര​ക​ത്തി​ലേ​ക്ക് ധ്യാ​ന​ത്തി​നാ​യി പോ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ശേ​ഷ​മാ​കും പ്ര​ധാ​ന​മ​ന്ത്രി ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് തി​രി​ക്കു​ക. ജൂ​ണ്‍ ഒ​ന്നി​നാ​ണ് മ​ട​ക്കം. എ​ന്നാ​ല്‍ ഒ​ന്നി​നും അ​ദ്ദേ​ഹം ധ്യാ​നം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ര​ണ്ടാം​ദി​വ​സ​വും വി​വേ​കാ​ന​ന്ദ റോ​ക്ക് സ്മാ​ര​ക​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

2019ല്‍ ​കേ​ദാ​ര്‍​നാ​ഥി​ലെ ഗു​ഹ​യി​ൽ ന​രേ​ന്ദ്ര മോ​ദി ധ്യാ​നം അ​നു​ഷ്ഠി​ച്ചിരുന്നു. രാ​ജ്യ​ത്ത് അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന സമയമാണ് ഇ​ത്ത​വ​ണ മോ​ദി ധ്യാ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.