കൊ​ച്ചി: ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ​യു​ള്ള വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​സി​ൽ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും. നി​കു​തി വെ​ട്ടി​ച്ച കേ​സി​ലാ​ണ് വി​ചാ​ര​ണ. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ക.

വ്യാ​ജ വി​ലാ​സം ഉ​പ​യോ​ഗി​ച്ച് പു​തി​ച്ചേ​രി​യി​ല്‍ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2010, 2016 വ​ർ​ഷ​ങ്ങ​ളി​ലാ​യി ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളാ​ണ് സു​രേ​ഷ് ഗോ​പി പു​തി​ച്ചേ​രി​യി​ലെ വ്യ​ജ മേ​ൽ​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്.

ഇ​തി​ലൂ​ടെ 30 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി സം​സ്ഥാ​ന​ത്തി​ന് ന​ഷ്ടം ഉ​ണ്ടാ​യെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ ആ​വ​ശ്യം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.