ന്യൂ​ഡ​ല്‍​ഹി: യ​ന്ത്ര​ത​ക​രാ​ര്‍ മൂ​ലം വോ​ട്ടിം​ഗ് വൈ​കി​യ സം​ഭ​വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി സി​പി​എം നേ​താ​വ് വൃ​ന്ദാ കാ​രാ​ട്ട്. രാ​വി​ലെ ഒ​മ്പ​തി​ന് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബാ​റ്റ​റി കു​റ​വാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞെ​ന്നാ​ണ് പ​രാ​തി.

ഡ​ല്‍​ഹി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ബൂ​ത്തി​ല്‍ വൃന്ദ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. വോ​ട്ട് തു​ട​ങ്ങി ര​ണ്ട് മ​ണി​ക്കൂ​റി​ന​കം ത​ന്നെ ബാ​റ്റ​റി ചാ​ര്‍​ജ് കു​റ​യു​ന്ന മെ​ഷീ​നു​ക​ളാ​ണോ ക​മ്മീ​ഷ​ന്‍ എ​ത്തി​ച്ച​തെ​ന്ന് വൃന്ദ ചോ​ദി​ച്ചു. അ​തേ​സ​മ​യം പി​ന്നീ​ട് 11ന് ​ബൂ​ത്തി​ല്‍ വീ​ണ്ടു​മെ​ത്തി വൃന്ദ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.