ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
Friday, May 24, 2024 7:32 PM IST
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) മരിച്ച കേസിൽ ഭർത്താവ് ആശിഷാണ് അറസ്റ്റിലായത്.
ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ ആര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഭർത്താവ് ആശിഷിനും കുടുംബത്തിനുമെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.