ഇ​ടു​ക്കി: ബാ​ര്‍ കോ​ഴ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഇ​ട​ത് മു​ന്ന​ണി​യു​ടെ ഇ​ടു​ക്കി ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ കെ.​കെ.​ശി​വ​രാ​മ​ന്‍. മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വി​ന് പ​ക​ര​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്താ​നു​ള​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ബാ​ര്‍ ഹോ​ട്ട​ല്‍​സ് ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​മോ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ കു​റി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

എ​ല്ലാ ബാ​റു​ക​ളും പ​ണം ന​ല്‍​കി​യാ​ല്‍ 250 കോ​ടി​യാ​കും. ഈ ​പ​ണം എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്? പ​ണ​മു​ണ്ടെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ന​യ​ത്തെ സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഒ​രു ബാ​റു​ട​മ പ​റ​യു​ന്ന​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ്.

സ​ര്‍​ക്കാ​രി​ന്‍റെ മു​ഖം വി​കൃ​ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി കെ​ട്ടി​ച്ച​മ​യ്ക്കു​ന്ന ക​ള്ള​ക്ക​ഥ​യാ​ണോ ഇ​തെ​ന്ന് അ​റി​യ​ണം. സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ല്‍ വ​രു​ത്തു​ന്ന ഏ​തൊ​രു മാ​റ്റ​വും പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്.

അ​ത​ല്ലാ​തെ ബാ​ര്‍ ഉ​ട​മ​ക​ളു​ടെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ആ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്. അ​തു​കൊ​ണ്ട് അ​നി​മോ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.