കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. വ​ട​ക​ര മ​ണി​യൂ​ര്‍ സ്വ​ദേ​ശി​നി ക​രു​വ​ഞ്ചേ​രി തോ​ട്ട​ത്തി​ല്‍ താ​ഴെ​കു​നി സെ​റീ​ന(43) ആ​ണ് മ​രി​ച്ച​ത്. പ​യ്യോ​ളി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സെ​റീ​ന​യും ഭ​ർ​ത്താ​വ് ബ​ഷീ​റും കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ യു​വ​തി സ്കൂ​ട്ട​റി​ൽ​നി​ന്ന് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ ദേ​ഹ​ത്തു​കൂ​ടി ഇ​തു​വ​ഴി വ​ന്ന ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഭ​ർ​ത്താ​വ് ബ​ഷീ​ർ ര​ക്ഷ​പ്പെ​ട്ടു.