തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​കു​ന്നു എ​ന്ന പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ചി​കി​ത്സ പി​ഴ​വ് ഉ​ണ്ടാ​യി എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.

നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ മു​ത​ൽ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കും.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​ന്‍റെ അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​റെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.