കൊ​ച്ചി: സം​സ്ഥാ​ന​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ള​മ​ക്ക​ര സ്കൂ​ളി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം മ​ന്ത്രി പി.രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ ​അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ജൂ​ൺ മൂ​ന്നി​ന് എ​ള​മ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും ത​ദ്ദേ​ശ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ലും എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​മി​ത ബു​ദ്ധി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ കേരളത്തിന് ക​ഴി​ഞ്ഞെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഓ​ൾ പ്രൊ​മോ​ഷ​ൻ ന​ൽ​കു​മ്പോ​ൾ അ​ക്കാ​ദ​മി​ക് നി​ല​വാ​രം കൂ​ടി പ​രി​ഗ​ണി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി 28ന് ​വി​ദ്യാ​ഭ്യാ​സ കോ​ൺ ക്ലൈ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കും.