തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. രാ​വി​ലെ ഓ​ഫീസു​ക​ളി​ല്‍ പോ​കാ​നി​റ​ങ്ങി​യ​വ​ര്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ല​ര്‍​ച്ചെ തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. കു​മാ​ര​പു​രം, മു​ട്ട​ത്ത​റ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം റോ​ഡി​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളെ​ല്ലാം അ​ട​ഞ്ഞ സ്ഥി​തി​യാ​ണ്.

ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ അ​ന​ന്ത നീ​ണ്ടു​പോ​യ​താ​ണ് റോ​ഡി​ല്‍ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ന്‍റെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​നം കൃ​ത്യ​മാ​യി ന​ട​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ആ​ല​പ്പു​ഴ​യി​ലും റോ​ഡു​ക​ളി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ട്. ത​ക​ഴി അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഓ​ഫി​സി​ല്‍ വെ​ള്ളം ക​യ​റി. ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ഴി​ക​ളി​ലും മ​ഴ​വെ​ള്ളം നി​റ​ഞ്ഞി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യോ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.