ടെ​ഹ്‌​റാ​ന്‍: ഇ​ബ്രാ​ഹിം റെ​യ്‌​സി​യു​ടെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് മു​ഹ​മ്മ​ദ് മു​ഖ്ബ​ര്‍(69) ഇ​റാ​ന്‍റെ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാകും. നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് അ​ദ്ദേ​ഹം. ഇ​റാ​ന്‍ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് മ​ര​ണ​പ്പെ​ട്ടാ​ല്‍ പ്രഥമ വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ത്കാ​ലി​ക​മാ​യി ആ ​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണം.

പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. മു​ഖ്ബ​ര്‍, പാ​ര്‍​ല​മെന്‍റ​റി സ്പീ​ക്ക​ര്‍ മു​ഹ​മ്മ​ദ് ബ​ഖ​ര്‍ ഖാ​ലി​ബാ​ഫ്, ജു​ഡീ​ഷ്യ​റി ചീ​ഫ് ഗൊ​ല്ലം​ഹു​സൈ​ന്‍ മൊ​ഹ്സെ​നി ഈ​ഷെ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു കൗ​ണ്‍​സി​ലി​നെ പു​തി​യ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖ​മേ​നി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ളയാളാണ് മു​ഹ​മ്മ​ദ് മു​ഖ്ബർ. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ലും മാ​നേ​ജ്മെ​ന്‍റിലും ഉ​ന്ന​ത ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള അദ്ദേഹം മു​മ്പ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫൗ​ണ്ടേ​ഷ​നാ​യ സെ​റ്റാ​ഡി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞവ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ മോ​സ്‌​കോ സ​ന്ദ​ര്‍​ശി​ച്ച ഇ​റാ​നി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മു​ഖ്ബ​ര്‍.

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഏജൻസികൾ വിശദീകരിക്കുന്നത്.