ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലേ​ക്ക് ആ​ള്‍​ക്കൂ​ട്ടം ഇ​ര​ച്ചെ​ത്തി​യ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യും അ​ഖി​ലേ​ഷ് യാ​ദ​വും പ്ര​സം​ഗി​ക്കാ​തെ മ​ട​ങ്ങി.

ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ നേ​താ​ക്ക​ള്‍ പ​രി​പാ​ടി വെ​ട്ടി​ച്ചു​രു​ക്കി പോ​കു​ക​യാ​യി​രു​ന്നു. പ്ര​യാ​ഗ് രാ​ജി​ലെ ഫു​ല്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ലെ പാ​ഡി​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

നേ​താ​ക്ക​ൾ എ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ്, എ​സ്പി പ്ര​വ​ർ​ത്ത​ക​ർ നി​യ​ന്ത്ര​ണം വി​ട്ട് വേ​ദി​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ഖി​ലേ​ഷ് യാ​ദ​വും രാ​ഹു​ൽ ഗാ​ന്ധി​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് ശാ​ന്ത​രാ​കാ​ൻ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ ഇ​രു നേ​താ​ക്ക​ളും പ്ര​സം​ഗി​ക്കാ​ൻ പോ​ലും നി​ൽ​ക്കാ​തെ വേ​ദി വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ലെ ത​ന്നെ അ​ല​ഹാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ര​ച്ച​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.