ചെ​ന്നൈ: മും​ബൈ​യി​ൽ കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് വീ​ണ് 16 പേ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു.

ന​ഗ​ര​ത്തി​ൽ മാ​ത്ര​മാ​യി 460 ബേ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ, ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ, ഫ്‌​ളൈ ഓ​വ​റു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡു​ക​ൾ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​വ മാ​റ്റി​യെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നും ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.