മും​ബൈ: മും​ബൈ​യി​ല്‍ കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് ത​ക​ര്‍​ന്നു​വീ​ണ് എട്ട് പേ​ർ മ​രി​ച്ചു. 59 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഘാ​ട്‌​കോ​പ്പ​റി​ല്‍ സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി​പേ​ര്‍ പ​ര​സ്യ​ബോ​ര്‍​ഡി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യ്ക്കും പൊ​ടി​ക്കാ​റ്റി​നു​മി​ടെ ഈ​സ്‌​റ്റേ​ണ്‍ എ​ക്‌​സ്പ്ര​സ് വേ​യി​ലെ പോ​ലീ​സ് ഗ്രൗ​ണ്ട് പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്കാ​ണ് കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് മ​റി​ഞ്ഞു​വീ​ണ​ത്.

പ​ര​സ്യ ബോ​ര്‍​ഡി​ന്‍റെ ഇ​രു​മ്പ് കാ​ലു​ക​ള്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കാ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ട്‌​നാവി​സ് അ​റി​യി​ച്ചു.