ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി​യു​ടെ ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് 12 പേ​ർ ഇ​ടം പി​ടി​ച്ചു. തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ജ​ന​വി​ധി തേ​ടും.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും വി. ​മു​ര​ളീ​ധ​ര​നും കേ​ര​ള​ത്തി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടും. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​ന്പോ​ൾ വി. ​മു​ര​ളീ​ധ​ര​ൻ ആ​റ്റി​ങ്ങ​ലി​ൽ ജ​ന​വി​ധി തേ​ടും.

അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യും ആ​ദ്യ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു. പ​ത്ത​നം​തി​ട്ടി​യി​ൽ​നി​ന്നു​മാ​ണ് അ​നി​ൽ ജ​ന​വി​ധി തേ​ടു​ക.

മു​തി​ർ​ന്ന നേ​താ​വ് എം.​ടി. ര​മേ​ശ് കോ​ഴി​ക്കോ​ട് മ​ത്സ​രി​ക്കും. ശോ​ഭ സു​രേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും മ​ത്സ​രി​ക്കും. പാ​ല​ക്കാ​ട് സി. ​കൃ​ഷ്ണ​കു​മാ​റും ക​ണ്ണൂ​രി​ൽ സി. ​ര​ഘു​നാ​ഥും മ​ത്സ​രി​ക്കും. വ​ട​ക​ര​യി​ൽ പ്ര​ഫു​ൽ കൃ​ഷ്ണ​യെ​യും മ​ല​പ്പു​റ​ത്ത് ഡോ. ​അ​ബ്ദു​ൾ സ​ലാ​മി​നെ​യും ബിജെപി ക​ള​ത്തി​ലി​റ​ക്കി.

പൊ​ന്നാ​നി​യി​ൽ നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​വും കാ​സ​ർ​ഗോ​ഡ് എം.​എ​ൽ. അ​ശ്വ​നി​യും ജ​ന​വി​ധി തേ​ടും.