കോ­​ഴി­​ക്കോ­​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല കാ­​മ്പ­​സി​ലെ വി​ദ്യാ​ര്‍­​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ­​ര­​ണ​ത്തി​ൽ ര­​മേ­​ശ് ചെ­​ന്നി­​ത്ത­​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ എം­​എ​ല്‍­​എ സി.​കെ.​ശ­​ശീ­​ന്ദ്ര­​ൻ.

വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യ‌​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്നും സി.​കെ.​ശ­​ശീ­​ന്ദ്ര­​ൻ പ​റ​ഞ്ഞു. ­സ­​ന്വേ​ഷ­​ണം ഏ­​റ്റെ­​ടു­​ത്ത ക​ല്‍­​പ്പ­​റ്റ ഡി­​വൈ­​എ­​സ്­​പി­​യെ സി.​കെ.​ശ­​ശീ­​ന്ദ്ര­​നും സി­​പി­​എം നേ­​താ­​ക്ക​ളും ചേ​ര്‍­​ന്ന് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യെ­​ന്ന് ചെ­​ന്നി­​ത്ത­​ല പ​റ​ഞ്ഞി​രു​ന്നു.

സി­​ദ്ധാ​ര്‍​ഥ­​ന്‍റെ കൊ­​ല­​പാ​ത­​കം ആ­​ത്മ­​ഹ­​ത്യ­​യാ­​ക്കി മാ­​റ്റാ​ന്‍ പൂ­​ക്കോ­​ട് എ­​സ്­​എ­​ച്ച്­​ഒ ശ്ര­​മി­​ച്ചെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സി.​കെ.​ശ­​ശീ­​ന്ദ്ര­​നും സി­​പി­​എം നേ­​താ­​ക്ക​ളും ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു.