തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് മ​ധ്യ​വ​യ​സ്‌​ക​നെ പാ​റ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​വ​ളം കെ​എ​സ് റോ​ഡ് സി​യോ​ണ്‍​കു​ന്നി​ല്‍ ജ​സ്റ്റി​ന്‍​രാ​ജ് (42) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ് റോ​ഡി​ലെ പാ​റ​ക്കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പോ​യ ഇ​യാ​ൾ രാ​ത്രി വൈ​കി​യും തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​റ​ക്കു​ള​ത്തി​ന് സ​മീ​പം ജോ​ലി​ചെ​യ്യു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.