തി​രു​വ​ന​ന്ത​പു​രം: ഏ​ക​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സം​സ്ഥാ​ന​ത്ത് എ​ത്തി. രാ​വി​ലെ 10.50ന് ​പ​ത്ത​ര​യ്ക്ക് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​സേ​ന ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ലാ​ണ് മോ​ദി വി​മാ​നം ഇ​റ​ങ്ങി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

അ​വി​ടെ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്‍റ​റി​ലേ​ക്ക് തി​രി​ച്ചു. വി​എ​സ്എ​സ്‌​സി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ളാ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 1.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10ന് ​തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 1.15ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് പോ​കും.