കൊ​ല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ല്‍. കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എ​സ്. മ​ണി​വ​ര്‍​ണ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍​ഡി​ലെ സ്വ​ത​ന്ത്ര അം​ഗ​മാ​ണ് ഇ​യാ​ള്‍. വി​ദ്യാ​ര്‍​ഥി​നി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

ഫെ​ബ്രു​വ​രി 24-ന് ​വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യി​രു​ന്നു. മ​ണി​വ​ര്‍​ണ​ന്‍ ത​ന്നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യെ​ന്ന് പോ​ലീ​സി​ന് പെ​ണ്‍​കു​ട്ടി മൊ​ഴി​ന​ല്‍​കി. കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ണി​വ​ര്‍​ണ​ന്‍ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ട് പോ​യ​താ​യി അ​റി​ഞ്ഞി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മ​ണി​വ​ര്‍​ണ​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. സ്‌​കൂ​ളി​ലെ നാ​ട​ക അ​ധ്യാ​പ​ക​നാ​യി​രു​ന്നു മ​ണി​വ​ര്‍​ണ​ന്‍.