ബം​ഗ​ളൂ​രു: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. നാ​ള​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും പാ​ർ​ട്ടി വി​പ്പ് ന​ൽ​കി.

നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ മൂന്ന് സ്ഥാ​നാ​ർ​ഥി​ക​ളും ജെ​ഡി​എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

45 വോ​ട്ടു​ക​ളാ​ണ് ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും വി​ജ​യി​ക്കാ​ൻ വേ​ണ്ട​ത്. സു​ർ​പൂ​രി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ജ വെ​ങ്ക​ട്ട​പ്പ നാ​യി​ക് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ചി​രു​ന്നു. ഇ​തോ​ടെ നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ബ​ലം 134 ആ​യി.

പ്ര​തി​പ​ക്ഷ​ത്തെ നാ​ല് എം​എ​ൽ​മാ​ർ ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ടു.