ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

സ്ഥ​ലം മാ​റി പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി ചെ​യ്തി​രു​ന്ന അ​തേ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ നി​യ​മി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ര്‍​ദേ​ശം ന​ൽ​കി.

സ്വ​ന്തം ജി​ല്ല​യി​ലു​ള്ള​വ​രോ ഒ​രേ സ്ഥ​ല​ത്ത് മൂ​ന്നു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രോ ആ​യ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി നി​യ​മി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ നേ​ര​ത്തേ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ട്ട​ടു​ത്ത ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​മ്പോ​ള്‍ അ​തേ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ത്തേ​ക്കാ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.