ആ­​ല­​പ്പു​ഴ: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ആ­​ല­​പ്പു­​ഴ­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കാ​ന്‍ പാർട്ടി സംസ്ഥാന നേ­​തൃ­​ത്വ­​ത്തെ സന്നദ്ധത അറിയിച്ച് കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍. സ്ഥാ­​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ സാ​മു​ദാ​യി​ക സ​ന്തു​ല​നം ഉ​റ​പ്പ് വ​രു​ത്തി പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചാ​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ­​മെ­​ന്ന് വേ​ണു­​ഗോ­​പാ​ല്‍ നേ­​തൃ­​ത്വ­​ത്തെ അ­​റി­​യി­​ച്ചെ­​ന്നാ­​ണ് സൂ​ച­​ന.

തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ മ­​ത്സ­​രി­​ക്കാ­​നി­​ല്ലെ­​ന്ന് വേ​ണു­​ഗോ­​പാ​ല്‍ ആ​ദ്യം നി­​ല­​പാ­​ടെ­​ടു­​ത്തെ­​ങ്കി​ലും പി­​ന്നീ­​ട് പാ​ര്‍­​ട്ടി പ­​റ­​ഞ്ഞാ​ല്‍ സ്ഥാ­​നാ​ര്‍­​ഥി­​യാ­​കു­​മെ­​ന്ന് മാ­​ധ്യ­​മ­​ങ്ങ­​ളോ­​ട് അ­​ട­​ക്കം അ­​ദ്ദേ​ഹം പ്ര­​തി­​ക­​രി­​ച്ചി­​രു­​ന്നു. രാ­​ഹു​ല്‍ ഗാ­​ന്ധി വ­​യ­​നാ­​ട്ടി​ല്‍ മ­​ത്സ­​രി­​ക്കാ­​ത്ത സാ­​ഹ­​ച​ര്യം വ­​ന്നാ​ല്‍ സം­​സ്ഥാ​ന­​ത്ത് ദേ​ശീ­​യ നേ­​തൃ­​ത്വ­​ത്തി­​ന്‍റെ സ്ഥാ­​നാ​ര്‍­​ഥി​ത്വം ഉ­​റ­​പ്പി­​ക്കു­​ന്ന­​തി­​നും വേ​ണു­​ഗോ­​പാ­​ലി­​ന്‍റെ സ്ഥാ­​നാ​ര്‍­​ഥി­​ത്വം ഉ­​പ­​ക­​രി­​ക്കു­​മെ­​ന്നാ­​ണ് പാ​ര്‍­​ട്ടി­​യു​ടെ വി­​ല­​യി­​രു­​ത്ത​ല്‍.

അ­​തേ­​സ­​മ​യം രാ­​ഹു​ല്‍ വ­​യ­​നാ­​ട്ടി​ല്‍ മ­​ത്സ­​രി­​ക്കു­​ന്ന കാ­​ര്യ­​ത്തി​ല്‍ ഒ­​രാ­​ഴ്­​ച­​യ്­​ക്കു­​ള്ളി​ല്‍ തീ­​രു­​മാ­​ന­​മു­​ണ്ടാ­​കും.​വ­​യ­​നാ­​ട്ടി​ല്‍ നി­​ന്ന് മാ­​റി­​യാ​ല്‍ രാ­​ഹു​ല്‍ ക​ര്‍­​ണാ­­​ട­​ക​യി​ല്‍­​നി​ന്നോ തെ­​ലു­​ങ്കാ­​ന­​യി​ല്‍­​നി​ന്നോ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​നെ നേ­​രി­​ടാ­​നാ­​ണ് സാ­​ധ്യ​ത. അ­​മേ​ഠി­​യി​ല്‍­​നി­​ന്ന് രാ­​ഹു​ല്‍ മ­​ത്സ­​രി­​ച്ചേ­​ക്കു­​മെ​ന്നും സൂ­​ച­​ന­​യു​ണ്ട്.