കൊ​ല്ലം: ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.

കൊ​ല്ലം വെ​ള്ളി​മ​ൺ സ്വ​ദേ​ശി വി​നോ​ദ്, നൂ​റ​നാ​ട് സ്വ​ദേ​ശി മു​രു​ക​ദാ​സ്, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ദാ​സ് എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 90 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വും ന​ൽ​കി​യി​രു​ന്ന​താ​യി പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി​യാ​യി കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ആ​ളാ​ണ് പ്ര​തി​യാ​യ വി​നോ​ദ്.