ലാ ​പ​രാ​ഗ്വ: തെ​ക്ക​ൻ വെ​ന​സ്വേ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ ഖ​നി ത​ക​ർ​ന്ന് ഇ​രു​പതിലധികം പേ​ർ മ​രി​ച്ചു. ബൊ​ളി​വ​ർ സം​സ്ഥാ​ന​ത്തെ ബു​ല്ല ലോ​ക്ക ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഖ​നി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. ലാ ​പ​രാ​ഗ്വ​യി​ൽ നി​ന്നു​മെ​ത്തി​യ ബോ​ട്ടി​ൽ 23 മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന് അം​ഗോ​സ്തു​റ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മേ​യ​ർ യോ​ർ​ഗി ആ​ർ​സി​നി​ഗ എ​എ​ഫ്‌​പി​യോ​ട് പ​റ​ഞ്ഞു.

200ഓ​ളം പേ​ർ ഖ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ് സൂ​ച​ന. പ​രി​ക്കേ​റ്റ​വ​രെ സി​യു​ഡാ​ഡ് ബൊ​ളി​വാ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി ബൊ​ളി​വ​ർ സ്റ്റേ​റ്റ് സി​റ്റി​സ​ൺ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി എ​ഡ്ഗ​ർ കോ​ളി​ന റെ​യ്‌​സ് പ​റ​ഞ്ഞു.‌‌‌

അപകടം നടന്ന സ്വർണ ഖനിയിലേക്ക് എത്താൻ ലാ ​പ​രാ​ഗ്വ​യി​ൽ നി​ന്നും എ​ട്ടു​ മ​ണി​ക്കൂ​ർ ബോ​ട്ടി​ൽ യാ​ത്ര ചെയ്യണം.