ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വ ക​ർ​ഷ​ക​ൻ മ​രി​ച്ച​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഹ​ങ്കാ​രം കാ​ര​ണ​മാ​ണു ക​ർ​ഷ​ക​ൻ മ​രി​ച്ച​തെ​ന്നു രാ​ഹു​ൽ ആ​രോ​പി​ച്ചു. എ​ക്സി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ ഹ​രി​യാ​ന പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ ശു​ഭ് ക​ര​ൺ സിം​ഗ് (24) ആ​ണ് മ​രി​ച്ച​ത്.

ശു​ഭ് ക​ര​ൺ സിം​ഗ് പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മ​രി​ച്ച​തി​ൽ അ​തീ​വ ദുഃ​ഖ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.

മോ​ദി​യു​ടെ അ​ഹ​ങ്കാ​രം കാ​ര​ണം ക​ഴി​ഞ്ഞ ത​വ​ണ 700ലേ​റെ ക​ർ​ഷ​ക​ർ​ക്കാ​ണു ജീ​വ​ൻ ബ​ലി കൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്. ഇ​പ്പോ​ൾ വീ​ണ്ടും ക​ർ​ഷ​ക​രു​ടെ ജീ​വ​ന്‍റെ ശ​ത്രു​വാ​യി​രി​ക്കു​ന്നു.

ക​ർ​ഷ​ക​രു​ടെ മ​ര​ണ​ങ്ങ​ളെ​പ്പ​റ്റി ച​രി​ത്രം ഒ​രി​ക്ക​ൽ ബി​ജെ​പി​യോ​ടു ക​ണ​ക്കു ചോ​ദി​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.