ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​വെ​ന്തു മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ഗ​ദ്വാ​ൾ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​ടു​ത്ത സം​സ്ഥാ​ന​മാ​യ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ലേക്ക് പോ​യ്ക്കൊ​ണ്ടി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ച്ച വാ​ഹ​ന​ത്തി​ൽ​നി​ന്ന് സ്ത്രീ​യ്ക്ക് പു​റ​ത്തു​ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. വാ​ഹ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ഡ്രൈ​വ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ ഉ​റ​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.