വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​നു പു​റ​ത്തെ ഗേ​റ്റി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി അ​റി​യി​ച്ചു.

ഇ​ത് അ​പ​ക​ട​മാ​ണോ ആ​ക്ര​മ​ണ​മാ​ണോ എ​ന്ന​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. വാ​ഹ​നം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വൈ​റ്റ് ഹൗ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.