ഐ​സ്വാ​ള്‍: മി​സോ​റം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ ഏ​ഴ് സീ​റ്റു​ക​ളി​ൽ സോ​റം പീ​പ്പി​ള്‍​സ് മൂ​വ്‌­​മെ​ന്‍റ്(​സെ­​ഡ്­​പി­​എം) മു​ന്നി​ൽ. മി​സോ​റാം നാ​ഷ​ണ​ല്‍ ഫ്ര­​ണ്ട്(​എം­​എ​ന്‍­​എ­​ഫ്)-4, കോ​ൺ​ഗ്ര​സ്-1, ബി​ജെ​പി-1 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ് നി​ല.

ആ​കെ 40 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍ ആ​ണ് മി​സോ​റ​മി​ലു​ള്ള​ത്. 21 സീ​റ്റു​ക​ള്‍ ആ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട­​ത്.

ഭരണകക്ഷിയായ മി​സോ​റം നാ​ഷ​ണ​ല്‍ ഫ്ര​ണ്ടും സോ​റം പീ​പ്പി​ള്‍​സ് മൂ​വ്‌­​മെ​ന്‍റും ത​മ്മി​ലാ​ണ് പ്ര​ധാ​ന​മ​ത്‌­​സ​രം. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും മ​ത്‌­​സ​ര​രം​ഗ​ത്തു​ണ്ട്. സോ​റം തം​ഗ മു​ഖ്യ​മ​ന്ത്രി​യാ​യ എം​എ​ന്‍​എ​ഫി​നെ​തി​രേ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു­​ന്ന​ത്.

എ​ന്നാ​ല്‍ ആ​ര്‍​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​നി​ട​യി​ല്ല എ​ന്നാ​യി​രു​ന്നു എ​ക്‌­​സി​റ്റ് പോ​ള്‍ ഫ­​ല​ങ്ങ​ള്‍.