യു​പി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഏ​ഴു​പേ​ർ മ​രി​ച്ചു
യു​പി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഏ​ഴു​പേ​ർ മ​രി​ച്ചു
Friday, July 7, 2023 9:39 AM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യ​ത്യ​സ്ഥ സ്ഥ​ല​ങ്ങ​ളി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴു​പേ​ര്‍ ഇ​ടി​മി​ന്ന​ലേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ബു​ദൗ​ണ്‍, ഇ​റ്റാ, റാ​യ്ബ​റേ​ലി ജി​ല്ല​ക​ളി​ലാ​ണ് സം​ഭ​വം.

ക​ർ​ഷ​ക​രാ​യ ബ​ബ്‌​ലു (30), വ​ർ​ജീ​ത് യാ​ദ​വ് (32) എ​ന്നി​വ​ർ ഉ​ഷൈ​ത് ബ​സാ​റി​ൽ നി​ന്ന് മോ​ട്ടോ​ർ ബൈ​ക്കി​ൽ വീ​ട്ടി​ലേ‌​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഇ​ടി​മി​ന്ന​ലേ​ൽ​ക്കു​ക​യും ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഡാ​റ്റാ​ഗ​ഞ്ച് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് ധ​ർ​മേ​ന്ദ്ര കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.

ഉ​ഷൈ​ത്ത് ടൗ​ണി​ൽ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സ്‌​കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​ൻ​ഷി​ക (11) എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും സിം​ഗ് പ​റ​ഞ്ഞു.


റാ​യ്ബ​റേ​ലി​യി​ൽ ദി​ഹ്, ഭ​ഡോ​ഖ​ർ, മി​ൽ ഏ​രി​യാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും മൂ​ന്ന് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

റാ​യ്ബ​റേ​ലി​യി​ലെ ഭ​ഡോ​ഖ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​രാ​യ് ദാ​മോ ഗ്രാ​മ​ത്തി​ൽ ഒ​രാ​ൾ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. ജി​ല്ല​യി​ൽ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​റ്റാ​യി​ലെ ഖ​ഞ്ജ​ർ​പൂ​ർ ഗ്രാ​മ​ത്തി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ ന​ൽ​കാ​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി​യ ധ​ർ​മേ​ന്ദ്ര (32) ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​താ‌​യി ജൈ​താ​ര എ​സ്എ​ച്ച്ഒ ഖു​ഷി​റാം പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<