കടവന്ത്രയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി
Tuesday, May 21, 2024 9:07 AM IST
കൊച്ചി: കടവന്ത്രയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി മനോജ് കുമാര്‍ ഐസ്വാള്‍(34) ആണ് മരിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ കാല് വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം.
തിങ്കളാഴ്ച രാത്രിയോടെയാകാം അപകടം സംഭവിച്ചതെന്നാണ് സൂചന. കടവന്ത്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.