മ​ഴ​മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് ഇ​ല്ല, എ​ട്ടു​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
മ​ഴ​മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് ഇ​ല്ല, എ​ട്ടു​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Tuesday, May 21, 2024 2:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ല. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ര്‍​ട്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പി​ന്‍​വ​ലി​ച്ചു.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 204.4 mm യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​തീ​വ്ര​മാ​യ മ​ഴ എ​ന്ന​തു​കൊ​ണ്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 mm മു​ത​ൽ 204.4 mm വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ എ​ന്ന​തു​കൊ​ണ്ട് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തി​തീ​വ്ര മ​ഴ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കും. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വ​ലി​യ മ​ഴ​യു​ണ്ടാ​കു​ന്ന രീ​തി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ളും സൃ​ഷ്ടി​ച്ചേ​ക്കാം. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും സൃ​ഷ്ടി​ച്ചേ​ക്കാം. പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<