ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
Tuesday, May 21, 2024 11:16 AM IST
തിരുവനന്തപുരം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസാണ് കേസെടുത്തത്.
തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതി കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ വേണ്ട പരിശോധന നടത്തിയില്ലെന്നാണ് ആരോപണം.
കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. പിറ്റേന്ന് സ്വകാര്യ ലാബില്‍വച്ച് നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കുകയായിരുന്നു.