കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
Tuesday, May 21, 2024 4:35 PM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.
അജയ് കുമാർ എന്നയാൾ അറസ്റ്റിലായെന്നും മറ്റുള്ളവർക്കായി തെരച്ചില്‍ ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ17ന് പ്രചാരണത്തിനിടെയാണ് കനയ്യകുമാർ ആക്രമണത്തിന് ഇരയായത്.
ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വച്ചുണ്ടായ ആക്രമണത്തിൽ ആപ് കൗണ്‍സിലര്‍ക്കും പരിക്കേറ്റിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.