സ്മി​ത്ത് പു​റ​ത്ത്, മാ​ർ​ഷ് നാ​യ​ക​ൻ; ടി20 ​ലോ​ക​ക​പ്പി​നു​ള്ള അ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഓ​സ്‌​ട്രേ​ലി​യ
സ്മി​ത്ത് പു​റ​ത്ത്, മാ​ർ​ഷ് നാ​യ​ക​ൻ; ടി20 ​ലോ​ക​ക​പ്പി​നു​ള്ള അ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഓ​സ്‌​ട്രേ​ലി​യ
Tuesday, May 21, 2024 12:37 PM IST
സി​ഡ്‌​നി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള അ​ന്തി​മ 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഓ​സ്‌​ട്രേ​ലി​യ. ട്രാ​വ​ലിം​ഗ് റി​സ​ര്‍​വ് താ​ര​ങ്ങ​ളെ​യ​ട​ക്ക​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പ്രാ​ഥ​മി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് 15 അം​ഗ സം​ഘ​ത്തെ ഉ​റ​പ്പി​ച്ച​ത്. മി​ച്ച​ല്‍ മാ​ര്‍​ഷാ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. അ​തേ​സ​മ​യം, മു​ന്‍ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത്, ജാ​സ​ന്‍ ബെ​ഹ​റ​ന്‍​ഡോ​ഫ്, ത​ന്‍​വീ​ര്‍ സം​ഗ എ​ന്നി​വ​ര്‍​ക്കൊ​ന്നും ടീ​മി​ല്‍ സ്ഥാ​ന​മി​ല്ല.

2022ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ന​ട​ന്ന അ​വ​സാ​ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ശേ​ഷം ഓ​സ്‌​ട്രേ​ലി​യ​ക്കാ​യി ട്വ​ന്‍റി-20 ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​ടം​കൈ​യ​ന്‍ സ്പി​ന്ന​ര്‍ ആ​ഷ്ട​ന്‍ ആ​ഗ​റെ തി​രി​കെ വി​ളി​ച്ച​താ​ണ് ശ്ര​ദ്ധേ​യ നീ​ക്കം. മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ടിം ​ഡേ​വി​ഡ്, കാ​മ​റൂ​ൺ ഗ്രീ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ല്ലും ഓ​ൾ​റൗ​ണ്ട​റാ​യി അ​ന്തി​മ ടീ​മി​ൽ ഇ​ടം നേ​ടി.

ജാ​ക്ക് ഫ്രേ​സ​ര്‍ മ​ക്ഗു​ര്‍​കി​നൊ​പ്പം മാ​റ്റ് ഷോ​ര്‍​ട്ടും റി​സ​ര്‍​വ് താ​ര​മാ​യി ഇ​ടം​പി​ടി​ച്ചു. ലോ​ക​ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ ഏ​തെ​ങ്കി​ലും താ​ര​ത്തി​ന് പ​രി​ക്കേ​റ്റാ​ല്‍ പ​റ്റി​യ പ​ക​ര​ക്കാ​രെ ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​രു​വ​രെ​യും ടീ​മി​ലെ​ടു​ത്ത​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ജോ​ര്‍​ജ് ബെ​യ്‌​ലി പ​റ​ഞ്ഞു.


ഓ​സ്‌​ട്രേ​ലി​യ​ൻ താ​ര​ങ്ങ​ളും സ്റ്റാ​ഫും ഘ​ട്ടം​ഘ​ട്ട​മാ​യി വെ​സ്റ്റ് ഇ​ൻ​ഡീ​സി​ൽ എ​ത്തും. അ​തേ​സ​മ​യം, ഐ​പി​എ​ലി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച ശേ​ഷം പി​ന്നീ​ട് ടീ​മി​നൊ​പ്പം ചേ​ർ​ന്നാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം.

ജൂ​ൺ ആ​റി​ന് ബാ​ർ​ബ​ഡോ​സി​ലെ കെ​ൻ​സിം​ഗ്ട​ൺ ഓ​വ​ലി​ൽ ഒ​മാ​നെ​തി​രേ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ദ്യ​മ​ത്സ​രം. തു​ട​ർ​ന്ന് ഗ്രൂ​പ്പ് ബി​യി​ൽ ഇം​ഗ്ല​ണ്ട്, ന​മീ​ബി​യ, സ്‌​കോ​ട്ട്‌​ല​ൻ​ഡ് എ​ന്നി​വ​രെ​യും നേ​രി​ടും.

ഓ​സ്‌​ട്രേ​ലി​യ ടീം: ​മി​ച്ച​ല്‍ മാ​ര്‍​ഷ് (നാ​യ​ക​ൻ), ആ​ഷ്ട​ൺ ആ​ഗ​ര്‍, പാ​റ്റ് ക​മ്മി​ന്‍​സ്, ടിം ​ഡേ​വി​ഡ്, ന​ഥാ​ന്‍ എ​ല്ലി​സ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ജോ​ഷ് ഹേ​സി​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, മാ​ര്‍​ക്ക​സ് സ്‌​റ്റോ​യി​നി​സ്, മാ​ത്യു വെ​യ്ഡ്, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, ആ​ദം സാം​പ.

ട്രാ​വ​ലിം​ഗ് റി​സ​ര്‍​വ്: ജാ​ക് ഫ്രേ​സ​ര്‍ മ​ക്ഗു​ര്‍​ക്, മാ​റ്റ് ഷോ​ര്‍​ട്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<