കൊ​ച്ചി: താ​ര​സം​ഘ​ട​ന "അ​മ്മ'​യു​ടെ 29-ാമ​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​ർ​ന്നു.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​നി​ടെ ന​ട​ന്ന യോ​ഗ​ത്തി​ൽ, ശ്രീ​നാ​ഥ് ഭാ​സി​ക്ക് സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം ന​ൽ​കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു.

നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടേ​ത​ട​ക്കം വി​ല​ക്ക് ഭാ​സി​ക്ക് ഉ​ള്ള​തി​നാ​ല്‍ അ​വ​രു​ടെ കൂ​ടി എ​ന്‍​ഒ​സി ല​ഭി​ച്ച ശേ​ഷം അം​ഗ​ത്വം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ മ​തി​യെ​ന്ന് ജ​ന​റ​ൽ ബോ​ഡി തീ​രു​മാ​നി​ച്ചു.

"അ​മ്മ'​യു​ടെ യോ​ഗ​ത്തെ​പ്പ​റ്റി മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും താ​ര​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കാ​തെ ഇ​ന്ന് ചി​ത്രീ​ക​ര​ണം തു​ട​ര്‍​ന്ന അ​ഞ്ച് ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​ക്ക​ളെ സം​ഘ​ട​ന ഫോ​ണി​ലൂ​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

2024 ജൂ​ണി​ല്‍ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​മ്മ​യു​ടെ പു​തി​യ ഡി​ജി​റ്റ​ല്‍ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് മ​മ്മൂ​ട്ടി​ക്ക് ന​ല്‍​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.