ഉത്തര്‍പ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി
Thursday, September 19, 2024 6:19 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റി. കല്‍ക്കരിയുമായി വന്ന തീവണ്ടിയാണ് പാളം തെറ്റിയത്.
തീവണ്ടിയുടെ 20 ബോഗികള്‍ പാളം തെറ്റി. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് മഥുര-പല്‍വാല്‍ റെയില്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു.