വയനാട്ടിൽ കേന്ദ്ര ഫണ്ട് കിട്ടരുതെന്നാണ് പ്രതിപക്ഷ നിലപാട്: മന്ത്രി റിയാസ്
Tuesday, September 17, 2024 2:36 PM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ സംബന്ധിച്ച വിമർശനത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരായതിനാല്‍ കേന്ദ്ര ഫണ്ട് കിട്ടരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് മന്ത്രി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനും ദുരിതബാധിതര്‍ക്കുള്ള കേന്ദ്ര സഹായം തടയാനും ലക്ഷ്യമിട്ടുള്ള ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇത് സംബന്ധിച്ച വിമർശനം. കേന്ദ്രത്തില്‍നിന്ന് കാലണ കിട്ടരുതെന്നാണ് ആഗ്രഹം. സര്‍ക്കാര്‍ നശിച്ചുപോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം വാർത്തകൾ സന്തോഷമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.