എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; മലയാളി അറസ്റ്റിൽ
Wednesday, September 18, 2024 11:03 PM IST
കൊച്ചി: വിമാനത്തിൽ വച്ച് എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്.
ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.