യുവേഫ ചാന്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് ജയം
Thursday, September 19, 2024 3:57 AM IST
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് മത്സരത്തിൽ ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക് ജയം. സ്പാനിഷ് ടീമായ ജിറോണയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി വിജയിച്ചത്.
പാരീസിലെ പാർക് ഡി പ്രിൻസസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. തുടക്കം മുതൽ പിഎസ്ജി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. 90-ാം മിനിറ്റിലാണ് ഗോൾ വന്നത്. ജിറോണ ഗോൾകീപ്പർ പൗലോ ഗസാംഗിയയുടെ സെൽഫ് ഗോളിലാണ് പിഎസ്ജി വിജയിച്ചത്.
വിജയത്തോടെ പിഎസ്ജിക്ക് മൂന്ന് പോയന്റായി. മാഞ്ചസ്റ്റർ സിറ്റി-ഇന്റർ മിലാൻ മത്സരം സമനിലയിലായി.