വയനാട്ടിൽ കേന്ദ്രസഹായം വൈകുന്നത് കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ് കാരണം: മന്ത്രി റിയാസ്
Wednesday, September 18, 2024 2:46 PM IST
പത്തനംതിട്ട:വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേരള സര്ക്കാര് ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അജിത് കുമാർ വിഷയത്തിൽ മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.