ശബരിമലയിൽ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Wednesday, September 18, 2024 5:04 PM IST
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിപിഒ അമൽ ജോസാണ് (28) മരിച്ചത്.
അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.