ആര്‍എസ്എസുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്തിന്; അജിത് കുമാറിനെതിരേ സിപിഐ
Thursday, September 19, 2024 9:25 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ വീണ്ടും സിപിഐ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും അജിത്തിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം.
കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് അജിത് കുമാര്‍ വ്യക്തമാക്കണം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം കെ.പ്രകാശ് ബാബു പറഞ്ഞു. ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബു ഇക്കാര്യം ആവശ്യപ്പെടുന്നത്.
കുറഞ്ഞപക്ഷം പോലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അജിത് അതിന് തയാറായില്ലെങ്കില്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പ്രകാശ് ബാബു പറഞ്ഞു. അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.