അർബുദം; ഇതിഹാസ താരം സാൽവതോർ ഷില്ലാച്ചി അന്തരിച്ചു.
Wednesday, September 18, 2024 8:54 PM IST
റോം: ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ താരം സാൽവതോർ ഷില്ലാച്ചി(59) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ, പാലര്‍മോയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
1990 ലെ ലോകകപ്പിൽ ആറ് ഗോൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മികവിൽ ഇറ്റലി സെമി ഫൈനലിൽ വരെ എത്തിയിരുന്നു. 2022 മുതൽ ക്യാൻസർ രോഗ ബാധിതൻ ആയിരുന്നു.
1980-കളിലാണ് സ്കില്ലാച്ചി അന്താരാഷ്ട്ര ഫുട്ബോളിലെത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബുകളായ ജുവന്റസിനും ഇന്റര്‍മിലാനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1990 ലോകകപ്പിനുമുന്‍പ് ജുവന്റസിന് യുവേഫ കപ്പും ഇറ്റാലിയന്‍ കപ്പും നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 21 ഗോളുകളാണ് അന്ന് ക്ലബ്ബിനായി നേടിയിരുന്നത്.
1990-ലെ ലോകകപ്പില്‍ സ്കില്ലാച്ചിയുടെ മികവില്‍ ഇറ്റലി മൂന്നാംസ്ഥാനത്തെത്തി. സെമിയില്‍ അര്‍ജന്റീനയോട് തോറ്റ ഇറ്റലി, പിന്നീട് മൂന്നാംസ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഈ രണ്ട് കളികളിലും സ്കില്ലാച്ചി ഗോള്‍ നേടിയിരുന്നു.
അന്ന് പകരക്കാരനായി ഇറങ്ങിയ താരം ആറു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ആ ലോകകപ്പിലെ ടോപ്സ്കോററായത്. ഇറ്റലിയിലെ ലോവര്‍ ഡിവിഷന് ക്ലബ്ബുകളില്‍ കളിച്ചു പരിചയിച്ചാണ് അദ്ദേഹം അദ്ദേഹം ദേശീയ ടീമിലെത്തിയത്.