ധാം​ബു​ള്ള: ഏ​ഷ്യ ക​പ്പ് വ​നി​താ ടി20 ​ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ നേ​രി​ടും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഫൈ​ന​ല്‍. ധാം​ബു​ള്ള​യി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

സെ​മി​ഫൈ​ന​ലി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ പ​ത്ത് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശി​ന് 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 80 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 11 ഓ​വ​റി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ര​ണ്ടാം സെ​മി​ഫൈ​ന​ലി​ല്‍ പാ​കി​സ്ഥാ​നെ തോ​ല്‍​പ്പി​ച്ചാ​ണ് ശ്രീ​ല​ങ്ക ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്. പാ​കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 141 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ശ്രീ​ല​ങ്ക മ​റി​ക​ട​ന്ന​ത്.